CSRbanner-mob

സന്ധിവാതം മൂലമോ, മറ്റ് കാരണങ്ങൾ മൂലമോ ഉണ്ടാകുന്ന മ

15 Oct 2020 | 10 mintues

സന്ധിവാതം മൂലമുള്ള മുട്ടുവേദന മരുന്നുകൊണ്ട് മാറുന്ന ഒരു അസുഖമാണെന്ന തെറ്റിദ്ധാരണ പല രോഗികൾക്കുമിടയിൽ കാണാറുണ്ട്. തന്മൂലം പല രോഗികളും ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദന സംഹാരികൾ ഇടക്കാല ആശ്വാസത്തിനായി കഴിക്കുകയും ചെയ്യാറുണ്ട്. ഇത്തരക്കാർ ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കൺസൾട്ട് ചെയ്യുമ്പോഴേക്കും പലപ്പോഴും വൈകിയിരിക്കും. വേദന അസഹ്യമാകുകയും, തന്മൂലം ഡോക്ടറെ സമീപിക്കുകയും ചെയ്യുമ്പോഴായിരിക്കും ഇത്തരം രോഗങ്ങൾ മൂലമുള്ള വേദന പൂർണ്ണമായും മാറ്റുവാൻ സാധിക്കുമെന്നും, മുട്ടുവേദനയ്ക്കുള്ള മരുന്നുകളില്ലാതെ ജീവിക്കാൻ സാധിക്കുമെന്നും ഇവരറിയുന്നതുതന്നെ. പ്രായാധിക്യം കൊണ്ട് വരുന്ന ഇത്തരം വേദനകൾ ചികിൽസിച്ചാലും മാറില്ലെന്ന് കരുതുന്നവരും ഏറെയാണ്.

കാൽമുട്ടിലെ സന്ധി നമ്മളെ വ്യത്യസ്ത രീതികളിൽ ചലിക്കാൻ അനുവദിക്കുന്നു. ഈ ചലനങ്ങൾ എക്സ്റ്റൻഷൻ, ഫ്ലെക്സിയൻ, റൊറ്റേഷൻ എന്നിങ്ങനെ അറിയപ്പെടുന്നു. സന്ധി സമ്മർദ്ദത്തെ ആഗിരണം ചെയ്യുകയും, തടസ്സമില്ലാതെ ചലിക്കുകയും ചെയ്യുന്നത് കൊണ്ട്, ആരോഗ്യമുള്ള ഒരു കാൽമുട്ട് അനായാസം മടങ്ങുന്നു. ഇത് നിങ്ങളെ നടക്കാനും, മുട്ടുമടക്കി ഇരിക്കാനും, വേദനയില്ലാതെ തിരിയാനും അനുവദിക്കുന്നു. പക്ഷെ കാൽമുട്ടിന് തകരാറുള്ളപ്പോൾ സന്ധിയ്ക്ക് സമ്മർദ്ദം ആഗിരണം ചെയ്യുന്നതിനുള്ള ശേഷി നഷ്ടപ്പെട്ടേക്കാം. കാൽമുട്ടിന്റെ ഒന്നോ അതിലധികമോ ഭാഗങ്ങൾക്ക് തകരാറുണ്ടെങ്കിൽ അത് സന്ധികളുടെ ചലനത്തെ ബാധിക്കുന്നു. കാലാന്തരത്തിൽ തരുണാസ്ഥികളിൽ വിള്ളലുണ്ടാകുകയോ, തേയ്മാനം സംഭവിക്കുകയോ ചെയ്യുന്നു. സന്ധികൾ പരസ്പരം ഉരയാനാരംഭിക്കുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെട്ടേക്കാം. തന്മൂലം നിങ്ങൾക്ക് ചലിക്കുമ്പോഴോ, വിശ്രമിക്കുമ്പോൾ പോലുമോ വേദന അനുഭവപ്പെട്ടേക്കാം. ആയതിനാൽ ആർത്രൈറ്റിസ് രോഗികൾ കൃത്യസമയത്തു തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.

ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന അപചയത്തിന്റെ ആദ്യഘട്ടത്തിൽ ഓസ്റ്റിയോഫൈറ്റസ് (എല്ലുകളുടെ പുറത്തേക്കുള്ള വളർച്ച) സംഭവിക്കുന്നു. കാലാന്തരത്തിൽ നടക്കുമ്പോൾ പോലും ഈ മൂർച്ചയുള്ള ഓസ്റ്റിയോഫൈറ്റസ് സ്നായുക്കൾ ദ്രവിക്കുന്നതിന് കാരണമാകും. തന്മൂലം കാൽമുട്ടിന്റെ പൂർണ്ണമായ അപചയം സംഭവിച്ചേക്കാം.

ഈ ഫോട്ടോയിൽ കാണുന്ന രാധാമണിയമ്മ (യഥാർഥ പേരല്ല) വീൽചെയറിൽ എന്റെ ഒപിയിൽ വരുമ്പോൾ നടക്കുവാൻ സാധിക്കാത്തത്ര വൈകല്യങ്ങളുണ്ടായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു. കാൽമുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയയെക്കുറിചു കേട്ടറിഞ്ഞു വന്ന രാധാമണിയമ്മയും, കുടുംബാംഗങ്ങളും എന്റെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും, ശസ്ത്രക്രിയയ്ക്ക് തയ്യാറാകുകയും, തന്മൂലം പഴേപോലെ ഉന്മേഷത്തോടുകൂടി നടക്കുവാൻ ആരംഭിക്കുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്കു മുൻപ്

ശസ്ത്രക്രിയയ്ക്കു മുൻപ്ശസ്ത്രക്രിയയ്ക്കു മുൻപ്

ശസ്ത്രക്രിയയ്ക്കു ശേഷം

ശസ്ത്രക്രിയയ്ക്കു മുൻപ്ശസ്ത്രക്രിയയ്ക്കു മുൻപ്

എല്ലാവരും രാധാമണിയമ്മയെ പോലെ കാര്യങ്ങളെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു കൊള്ളണമെന്നില്ല. മുട്ടു വേദനയിൽ നിന്ന് പരിപൂർണ്ണമായും ആശ്വാസം ലഭിക്കും എന്ന് ഇനിയും അറിയാത്ത ഏത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്. അറിഞ്ഞാലും, അത്തരം ചികിത്സകൾക്ക് ചിലവേറെയാണ് എന്ന മിഥ്യാധാരണകളും പലർക്കുമുണ്ട്. ഇത്തരം മിഥ്യാധാരണകൾ കുറച്ചു ആളുകളുടെ ഇടയിൽ നിന്നെങ്കിലും ദൂരീകരിക്കുവാൻ കാൽമുട്ടിനുണ്ടാകുന്ന അസുഖങ്ങളും, ലക്ഷണങ്ങളും, ചികിത്സാ മാർഗ്ഗങ്ങളും എന്തെല്ലാമാണെന്ന് വിശദീകരിക്കാം.

കാൽമുട്ടിനുണ്ടാകുന്ന രോഗങ്ങൾ

  • രൂപ വൈകൃതം: നോക്ക് നിഡ് (വാൽഗസ്) അല്ലെങ്കിൽ ബോ ലെഗ്‌സ് (വാരസ്) കാൽമുട്ട്
  • തരുണാസ്ഥിക്കുണ്ടാകുന്ന അപചയം
  • ഓസ്റ്റിയോആർത്രൈറ്റിസ്‌
  • സെക്കൻഡറി ഓസ്റ്റിയോആർത്രൈറ്റിസ്‌
  • എല്ലിനോ, സന്ധികളുടെ ഭാഗങ്ങൾക്കോ പരിക്കിന് കാരണമാകുന്ന അപകടങ്ങൾ
  • ആമവാതം
  • സോറിയാറ്റിക് ആർത്രൈറ്റിസ്

കാൽമുട്ടിനുണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങൾ

  • നടക്കുമ്പോഴും, നിൽക്കുമ്പോഴും, സന്ധി ചലിപ്പിക്കുമ്പോഴുമുള്ള വേദന
  • വിശ്രമിച്ചാലും, വേദന സംഹാരികൾ കഴിച്ചാലും വേദന കുറയാതിരിക്കുക
  • പടിക്കെട്ടുകൾ കയറുമ്പോഴും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുമ്പോഴും, തറയിൽ നിന്നോ, കസേരയിൽ നിന്നോ എഴുനേൽക്കുമ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
  • കാൽമുട്ടിന് രൂപവൈകൃതം സംഭവിക്കുക

എന്താണ് സമ്പൂർണ്ണ കാൽമുട്ട് മാറ്റിവെക്കൽ അഥവാ TKR?

സമ്പൂർണ്ണ കാൽമുട്ട് മാറ്റിവെയ്ക്കൽ അഥവാ TKR എന്നാൽ കേടുപാടുകൾ വന്ന കാൽമുട്ടിലെ സന്ധിക്ക് പകരം കൃത്രിമമായി സന്ധി സ്ഥാപിക്കുകയാണ്. കാൽമുട്ടിലെ സന്ധിയുടെ ശരീര ഘടന മെച്ചപ്പെടുത്തുന്നവിധമാണ് കൃത്രിമ കാൽമുട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിൽ ഒരു ഫെമോറൽ ഘടകം, ടിബിയൽ ബേസ് പ്ലേറ്റ്, പോളിതൈലിൻ ഇൻസ‌ർട്ട്, പാറ്റലർ ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.

നിങ്ങളുടെ കാൽമുട്ട് മുഴുവനായി മാറ്റിവെയ്ക്കുകയാണോ?

കൃത്രിമ കാൽമുട്ട് ശരീരത്തിൽ ഘടിപ്പിക്കുന്നത് ഒരു സാധാരണ ശസ്ത്രക്രിയയാണ്. സമ്പൂർണ്ണ കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ എല്ലുകളുടെ രോഗബാധിതമായ അല്ലെങ്കിൽ ആർത്രൈറ്റിസ് അഗ്രങ്ങൾ 1 സെ.മീ നീക്കം ചെയ്യപ്പെടുന്നു. അതിനുശേഷം ഘടകങ്ങൾ സ്ഥാപിക്കുന്നതിനായി രൂപമാറ്റം വരുത്തുന്നതിനുള്ള ചില മുറിക്കലുകളും ഉൾപ്പെടുന്നു. ഈ മുറിക്കലുകൾ നടത്തിയതിനു ശേഷം തുടയെല്ലിലും, കണങ്കാലിന്റെ എല്ലിലും ഒരു ലോഹഘടകം ഘടിപ്പിക്കുന്നതിനോടൊപ്പം, മുട്ടുചിരട്ടയുടെ പിൻഭാഗത്ത് പ്ലാസ്റ്റിക് ഘടകങ്ങളും ഘടിപ്പിക്കുന്നു. ഇങ്ങനെ കാൽമുട്ടിലെ സന്ധിയുടെ മിനുസമുള്ള ഉപരിതലം പുനഃസ്ഥാപിക്കപ്പെടുകയും, വേദനയില്ലാത്ത ചലനം വീണ്ടും സാധ്യമാക്കുകയും ചെയ്യുന്നു. ഇത് സാധാരണ കാൽമുട്ടിലെ സന്ധി പോലെ തന്നെ പ്രവർത്തിക്കുന്നു.

മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിങ്ങളെടുക്കേണ്ട തയ്യാറെടുപ്പുകൾ

സമ്പൂർണ്ണ കാൽമുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്താൻ നിങ്ങൾ തീരുമാനിച്ചാൽ അതിനായി നിങ്ങളെ തയ്യാറാക്കുന്നതിനും, അതുപോലെ തന്നെ ശസ്ത്രക്രിയയ്ക്കു ശേഷവും വിവിധ വിഭാഗങ്ങളിലെ ആശുപത്രി ജീവനക്കാർ നിങ്ങളെ സഹായിക്കുന്നതാണ്. ഏതു സമയത്തും നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടാകുകയോ, കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുകയോ ചെയ്താൽ ദയവായി ഞങ്ങളുടെ സർജനെ ബന്ധപ്പെടുക.

മുൻപ് നടത്തപ്പെട്ടിട്ടില്ലെങ്കിൽ ഒരു അനസ്തറ്റിസ്റ് ശസ്ത്രക്രിയയ്ക്കു മുൻപുള്ള പരിശോധനയ്ക്കും, വിലയിരുത്തലിനുമായി നിങ്ങളെ സന്ദർശിക്കും അന്തിമ പരിശോധന നൽകുന്നതിനായി ഒരു ഓർത്തോപീഡിക് ടീം നിങ്ങളെ വീണ്ടും സന്ദർശിക്കുന്നതാണ്. അവസാന നിമിഷങ്ങളിലുണ്ടായേക്കാവുന്ന ഏതെങ്കിലും ചോദ്യങ്ങൾക്ക് ഇവർ ഉത്തരം നൽകുന്നതാണ്

നിലവിൽ നിങ്ങൾ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയ്ക്ക് കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും നിങ്ങളെ സന്ദർശിക്കുന്ന ഡോക്ടറോട് പറഞ്ഞുവെന്ന് ദയവായി ഉറപ്പുവരുത്തുക

കൃത്രിമ കാൽമുട്ടുകൾ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്?

വളരെയധികം വികസിതമായ പദാർത്ഥങ്ങളാണ് കൃത്രിമസന്ധികളുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇവ മനുഷ്യ ശരീരവുമായി പരമാവധി യോജിച്ചു പോകുകയും ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യ ശരീരം ഇത് സ്വീകരിക്കുകയും ചെയ്യും. ഇതിനെ ബയോ കോംപാറ്റിബിളിറ്റി എന്ന് വിളിക്കുന്നു. പൊതുവായി ഓർത്തോപീഡിക് ആവശ്യങ്ങൾക്കായി രണ്ടു വ്യത്യസ്ത തരം പതാർത്ഥങ്ങൾ ഉപയോഗിക്കുന്നു; ലോഹങ്ങളും, പോളിമെറുകളും (High Density Polyethylene).

ഫിസിയോതെറാപ്പി

ഫിസിയോതെറാപ്പിസ്റ്റ് കാൽമുട്ടിന്റെ വിശകലനം നടത്തുകയും, കാൽമുട്ടിന്റെ ചലനവും, ശക്തിയും നിർണ്ണയിക്കുകയും ചെയ്യുന്നതിനോടൊപ്പം നിങ്ങൾക്ക് അനുയോജ്യമായ നടക്കുന്നതിനുള്ള ഒരു സഹായിയും (Walker), വ്യായാമ പദ്ധതിയും നൽകുന്നതാണ്.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മുൻകരുതലുകൾ

നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവ് വരെ

  • ശസ്ത്രക്രിയ ചെയ്ത മുറിവ് നനയാതെ സൂക്ഷിക്കുക
  • വാക്കർ ഉപയോഗിക്കുക
  • ചാടുകയോ, മടക്കുകയോ ചെയ്യരുത്
  • ഓടുകയോ, വേഗത്തിൽ നടക്കുകയോ ചെയ്യരുത്

നിങ്ങളുടെ ഡോക്ടർ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം ഭാരം വഹിക്കുക. 30 മുതൽ 50 കിലോയിലധികം ഭാരമുള്ള ഒന്നും എടുക്കുകയോ, ചുമക്കുകയോ ചെയ്യരുത്.

കൃത്രിമ കാൽമുട്ടിന്റെ വിവരം നിങ്ങളുടെ ഡോക്ടറെയും, ദന്ത ഡോക്ടറെയും അറിയിക്കുവാൻ മറക്കരുത്.

 
സന്ധിവാതം മൂലമോ, മറ്റ് കാരണങ്ങൾ മൂലമോ ഉണ്ടാകുന്ന മ
No Text